ErnakulamKeralaNattuvarthaLatest NewsNews

ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്: അഡ്വ. ഹരീഷ് വാസുദേവൻ

ആദ്യത്തെ കാര്യം നന്നായി മനസ്സിലായ ഡിവൈഎഫ്ഐ, ഇടതു പ്രൊഫൈലുകളിൽ മിക്കവർക്കും രണ്ടാമത്തെ സംഗതി മനസിലായിട്ടില്ല

കൊച്ചി: ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ സാമ്യതയുണ്ടെന്ന് വ്യക്ത മാക്കി അഡ്വ. ഹരീഷ് വാസുദേവൻ. മതവിശ്വാസിക്ക് അതനുസരിച്ചുള്ള ഭക്ഷണവും അല്ലാത്തവർക്ക് അല്ലാത്തതും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്നാണ് ഹലാൽ വിവാദത്തിന്റെ ജനാധിപത്യ പാഠംമെന്നും ഒന്ന് മറ്റൊന്നിൽ അടിച്ചേൽപ്പിക്കുന്നത് ഹിംസയും കുറ്റകരവുമാണെന്നും ഹരീഷ് വാസുദേവൻ പറയുന്നു. ഹലാൽ പാടില്ലെന്നോ പാടുണ്ടെന്നോ നിങ്ങൾ തീരുമാനിക്കരുതെന്നും നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണകാര്യം മാത്രമേ തീരുമാനിക്കാനാവൂ എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങളുടെ ചെലവിൽ മറ്റൊരാൾക്ക് വാങ്ങി കൊടുക്കേണ്ട എന്നു നിങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു.

അതേപോലെ, പുത്രോൽപ്പാദനം നടത്തുന്നവർ വിവാഹം കഴിച്ചിരിക്കണമെന്നോ മറ്റൊരാളെ വിവാഹം ചെയ്ത ആൾ ആയിരിക്കരുതെന്നോ ഒരിടത്തും പറയുന്നില്ലെന്നും എങ്ങനെ ഉണ്ടാക്കിയാലും കുട്ടിയെ ഈ രാജ്യത്തെ നിയമവ്യവസ്ഥ പറയുന്ന എല്ലാ പരിഗണനയോടും കൂടെ വളർത്തണം എന്നു മാത്രമേയുള്ളൂ എന്നും ഹരീഷ് വ്യക്തമാക്കുന്നു. വിവാഹം കഴിക്കാതെ ഗർഭിണി ആകുന്ന സ്ത്രീയെ തല്ലാനോ കൊല്ലാനോ ഒതുക്കാനോ അപമാനിക്കാനോ ശ്രമിക്കുന്നത് ഭക്ഷണ- ഫാസിസത്തിന്റെ ലളിതമായ കുടുംബാധിപത്യ രൂപമാണെന്നും വിവാഹം കഴിഞ്ഞു അമ്മയാകുന്ന സ്ത്രീയോളം അഭിമാനത്തോടെ, അന്തസ്സോടെ അവിവാഹിത അമ്മയായി ജീവിക്കാൻ ഇന്നാട്ടിലെ ഓരോ സ്ത്രീയ്ക്കും മൗലികാവകാശമുണ്ടെന്നും ഹരീഷ് പറയുന്നു. ആദ്യത്തെ കാര്യം നന്നായി മനസ്സിലായ ഡിവൈഎഫ്ഐ, ഇടതു പ്രൊഫൈലുകളിൽ മിക്കവർക്കും രണ്ടാമത്തെ സംഗതി മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഖലിസ്ഥാനി പരാമർശം: ആം ആദ്മിനേതാവിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് കങ്കണയ്ക്ക് സമൻസ്

ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്.
മറ്റാർക്ക് ഇഷ്ടമില്ലെങ്കിലും എനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉള്ളത് പോലെ, എനിക്കിഷ്ടമില്ലെങ്കിലും മറ്റൊരാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കും ഉണ്ട് എന്ന് അംഗീകരിക്കുകയാണ് ജനാധിപത്യം.
മതവിശ്വാസിക്ക് അതനുസരിച്ചുള്ള ഭക്ഷണവും അല്ലാത്തവർക്ക് അല്ലാത്തതും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട് എന്നാണ് ഹലാൽ വിവാദത്തിന്റെ ജനാധിപത്യ പാഠം. ഒന്ന് മറ്റൊന്നിൽ അടിച്ചേൽപ്പിക്കുന്നത് ഹിംസയാണ്. കുറ്റകരമാണ്. ഹലാൽ പാടില്ലെന്നോ പാടുണ്ടെന്നോ നിങ്ങൾ തീരുമാനിക്കരുത്, നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണകാര്യം മാത്രമേ തീരുമാനിക്കാനാവൂ. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം നിങ്ങളുടെ ചെലവിൽ മറ്റൊരാൾക്ക് വാങ്ങി കൊടുക്കേണ്ട എന്നു നിങ്ങൾക്ക് തീരുമാനിക്കാം. അത്രതന്നെ.
DYFI ക്കും ഇടതുപക്ഷ അനുഭവികൾക്കും അത് എളുപ്പം മനസിലാകും. അവരാ സന്ദേശം അതിഗംഭീരമായി ഏറ്റെടുത്തു, വിജയിപ്പിച്ചു.

കല്യാണം കഴിച്ചു ഒരു കുട്ടിയെ ഉണ്ടാക്കുന്നതാണ് നാട്ടിലെ നടപ്പ് രീതി. നിങ്ങൾ അത്തരം കുടുംബവ്യവസ്ഥയുടെ വക്താവ് ആയിരിക്കാം. ആയിക്കോട്ടെ. നിങ്ങൾ അങ്ങനെ ജീവിച്ചോളൂ. കല്യാണം കഴിച്ചാൽ കുട്ടികളെ ഉണ്ടാക്കണമെന്നോ, കല്യാണം കഴിക്കാതെ കുട്ടികളെ ഉണ്ടാക്കാൻ പാടില്ലെന്നോ അതിനു അർത്ഥമില്ല. പുത്രോൽപ്പാദനം നടത്തുന്നവർ വിവാഹം കഴിച്ചിരിക്കണമെന്നോ മറ്റൊരാളെ വിവാഹം ചെയ്ത ആൾ ആയിരിക്കരുതെന്നോ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഉണ്ടാക്കിയാലും കുട്ടിയെ ഈ രാജ്യത്തെ നിയമവ്യവസ്ഥ പറയുന്ന എല്ലാ പരിഗണനയോടും കൂടെ വളർത്തണം എന്നു മാത്രമേയുള്ളൂ. ഇല്ലെങ്കിൽ കേസാകും. കുട്ടിയെ സ്റ്റേറ്റ് ഏറ്റെടുക്കും. ഒരു സ്ത്രീയുടെ ശരീരം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് അവൾ മാത്രമാണ്. ഗർഭം ധരിക്കണോ, ആരുടെ ഗർഭം ധരിക്കണം, എപ്പോൾ ധരിക്കണം, എങ്ങനെ ധരിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം അവൾക്കുണ്ട്. നിങ്ങളിന്നു പുട്ട് പഴം കൂട്ടി കഴിക്കണോ ബീഫ് കൂട്ടി കഴിക്കണോ പോർക്ക് കൂട്ടി കഴിക്കണോ എന്നു തീരുമാനിക്കുന്നത് പോലെ തന്നെയുള്ള വിവേചനമാണ് അതും.

‘ഒരേ ചെമ്പിൽ പോത്തും,പോർക്കും വരട്ടാനും അതിന് കാവല്‍ നില്‍ക്കാനും സഖാക്കളേയുള്ളൂ’: പരിഹസിച്ച് പി.കെ. അബ്ദുറബ്ബ്

പഴമാണ് ബീഫിനെക്കാൾ നല്ലതെന്നു നിങ്ങൾക്കും, അതല്ല ബീഫാണ് പഴത്തേക്കാൾ നല്ലതെന്നു മറ്റെയാൾക്കും ഒരുപോലെ വിശ്വസിക്കാം. അതിലപ്പുറം കടക്കരുത്.
കല്യാണം, മാതാപിതാക്കൾ, എന്നിവയ്ക്കൊന്നും ഇതിൽ ഒരു റോളുമില്ല.
നിങ്ങളുടെ അമ്മയോ ഭാര്യയോ പെങ്ങളോ മകളോ ആയത് കൊണ്ട് ഇതിൽ നിങ്ങൾക്ക് റോളുണ്ട്, അഭിപ്രായം പറയാം, അത് അവളിൽ അടിച്ചേല്പിക്കാം, അവളെപ്പറ്റി പൊതു അഭിപ്രായരൂപീകരണം നടത്താം എന്നൊന്നും വിചാരിക്കരുത്. മറ്റൊരാൾ ബീഫ് കഴിക്കരുത് എന്നു പറയുന്നത് പോലുള്ള ഹിംസയാണ് അതും. നിങ്ങളുടെ ഇഷ്ടം പരിഗണിക്കാത്ത ഒരാൾക്ക് ചെലവിന് കൊടുക്കേണ്ട എന്നു നിങ്ങൾക്ക് തീരുമാനിക്കാം. അത്രമാത്രം.
പാട്രിയർക്കി തെളിച്ച കൺവെൻഷണൽ വഴിയിൽ മാത്രമേ നിങ്ങൾ ജീവിക്കൂ എന്നു തീരുമാനിക്കാം.

നിങ്ങളുടെ കുടുംബത്തിൽ ഉള്ളവരുൾപ്പെടെ മറ്റൊരാൾ ആ വഴിക്ക് ജീവിക്കണമെന്ന് നിങ്ങൾ പറഞ്ഞാൽ അത് തികഞ്ഞ ജനാധിപത്യ വിരുദ്ധമാണ്. വിവാഹം കഴിക്കാതെ ഗർഭിണി ആകുന്ന സ്ത്രീയെ തല്ലാനോ കൊല്ലാനോ ഒതുക്കാനോ അപമാനിക്കാനോ ശ്രമിക്കുന്നത് ഭക്ഷണ- ഫാസിസത്തിന്റെ ലളിതമായ കുടുംബാധിപത്യ രൂപമാണ്. വിവാഹം കഴിഞ്ഞു അമ്മയാകുന്ന സ്ത്രീയോളം അഭിമാനത്തോടെ, അന്തസ്സോടെ അവിവാഹിത അമ്മയായി ജീവിക്കാൻ ഇന്നാട്ടിലെ ഓരോ സ്ത്രീയ്ക്കും മൗലികാവകാശമുണ്ട്. ഒരു ടോക്സിക് ആണിന്റെയും ചെലവിലല്ലാതെ. എന്നാൽ ഇത് ലംഘിക്കപ്പെട്ടു, ജീവൻ കളയേണ്ടി വന്ന എത്രയോ എത്രയോ സ്ത്രീകൾ, ചത്തു ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. !!

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 77 പുതിയ കേസുകൾ

18 വയസ് തികഞ്ഞ ആളാണെങ്കിൽ, എന്റെ ചെലവിൽ എന്റെ അനിഷ്ടം നടക്കില്ലെന്ന് പറയാം. അതിനപ്പുറം അഭിപ്രായം പറഞ്ഞാൽ അതിനീ രാജ്യത്തെ ഭരണഘടന പുല്ലുവില കൊടുക്കില്ല. ആദ്യത്തെ കാര്യം നന്നായി മനസ്സിലായ DYFI, ഇടതു പ്രൊഫൈലുകളിൽ മിക്കവർക്കും രണ്ടാമത്തെ സംഗതി മനസിലായിട്ടില്ല. (സംഘികളുടെയും കൊണ്ഗ്രസുകാരുടെയും, സുഡാപ്പികളുടെയും കാര്യം പറയുകയെ വേണ്ട). ഇടതുപ്രൊഫൈലുകളിൽ നിന്ന് അനുപമയെ തെറി വിളിക്കുന്ന പോസ്റ്റുകൾ, കമന്റുകൾ വരുന്നത് അതുകൊണ്ടാണ്. സ്ത്രീശരീരത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഭക്ഷണത്തിലെ സ്വാതന്ത്ര്യപ്രഖ്യാപനം പോലെ കാണാൻ അവർ വളർന്നിട്ടില്ല.

പാട്രിയർക്കിയുടെ അധികാരഘടനയോട് അധികം കലഹിക്കാതെയാണ്, അതിന്റെ അനീതികളോട് സമരസപ്പെട്ടാണ് ഇടതുപക്ഷം കേരളത്തിൽ ജെണ്ടർ വിപ്ലവങ്ങൾ നടപ്പാക്കിയത് എന്ന വസ്തുത ചരിത്രപരമായി അടയാളപ്പെടുത്തുന്ന സമരം കൂടിയാണ് അനുപമയുടേത്‌. ഭക്ഷണത്തിൽ ഫാസിസം കടത്തരുത് എന്ന മുദ്രാവാക്യം ഏറ്റെടുക്കുന്ന DYFI ക്ക്, ഗർഭത്തിൽ പാട്രിയർക്കി കടത്തരുത് എന്ന മുദ്രാവാക്യം കൂടി ഏറ്റെടുക്കാനുള്ള രാഷ്ട്രീയ ആർജ്ജവം ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു. കാലത്തിന്റെ ചുവരെഴുത്തുകൾ വൈകിയെങ്കിലും വായിക്കാത്തവർ ചവറ്റുകുറ്റയിൽ ആകുമല്ലോ. അത് എല്ലാ യുവജനപ്രസ്ഥാനങ്ങളും മനസിലാക്കട്ടെ. അഡ്വ.ഹരീഷ് വാസുദേവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button