ഇസ്ലാമാബാദ്: ഇന്ധന വില കുതിച്ചുയരുന്നതിനിടെ പാകിസ്ഥാനിൽ പെട്രോളിയം ഡീലർമാർ സമരത്തിലേക്ക്. വിലക്കയറ്റത്തിന് ആനുപാതികമായ ഇടലാഭം ലഭിക്കുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡീലർമാർ രാജ്യവ്യാപക സമരത്തിന് ഒരുങ്ങുന്നത്. നവംബർ 25നാണ് സമരം.
Also Read:യൂറോപ്പിൽ ഭീതിയായി കൊവിഡ്: ഓസ്ട്രിയയിൽ ലോക്ക്ഡൗൺ തുടരുന്നു
സമരത്തിന്റെ ഭാഗമായി പാകിസ്ഥാനിലെ എല്ലാ പെട്രോൾ പമ്പുകളും നവംബർ 25ന് അടച്ചിടുമെന്ന് പെട്രോളിയം ഡീലർമാരുടെ സംഘടന അറിയിച്ചു. മൂന്നാഴ്ചയ്ക്കിടെ സമാനമായ ആവശ്യത്തിന്മേലുള്ള രണ്ടാമത്തെ സമരമാണിത്. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ സമരമല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് പെട്രോളിയം ഡീലർമാർ അറിയിച്ചു.
ഇനിയും വാഗ്ദാനങ്ങൾ നൽകി പറ്റിക്കാനാണ് സർക്കാർ ശ്രമമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം ഡീലർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു. ലാഭവിഹിതം ആറ് ശതമാനമായി ഉയർത്താമെന്ന് സർക്കാർ വാക്ക് നൽകിയതിനെ തുടർന്നാണ് നേരത്തെ പ്രഖ്യാപിച്ച സമരത്തിൽ നിന്നും പിന്മാറിയത്. എന്നാൽ ഇനി അതുണ്ടാകില്ലെന്നും തീരുമാനം എത്രയും വേഗം ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
Post Your Comments