തിരുവനന്തപുരം : ഗൃഹപ്രവേശം നടത്തി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. കിളിമാനൂരിലാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് സ്വിച്ച് ബോർഡുകൾ, ബൾബുകൾ, വയറുകൾ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ ഇളക്കിയെടുത്ത് മോഷ്ടാക്കൾ കൊണ്ടുപോയി. സംഭവത്തിൽ വീടിന്റെ ഉടമസ്ഥൻ
കിളിമാനൂർ പൊലീസിൽ പരാതി നൽകി.
160 ഇലക്ട്രിക് സ്വിച്ചുകൾ, അത്രയും ബോർഡുകൾ, ഫാൻസി, എൽഇഡി ലൈറ്റുകൾ, ഫാൻ, ശുചിമുറിയിൽ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവൻ സാധനങ്ങളും മോഷണം പോയി. പെയിന്റ് അടിക്കുന്ന സ്പ്രേയർ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങൾ ഇളക്കി കൊണ്ടു പോയി. വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് ഇന്നലെ പോയി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
Read Also : സാനിറ്ററി പാഡ് മൂലമുണ്ടാകുന്ന ചൊറിച്ചിൽ: സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
15 ദിവസം മുൻപാണ് വീടിന്റെ ഗൃഹപ്രവേശം നടത്തിയത്. എങ്കിലും മറ്റ് പണികൾ പൂർത്തിയാകാത്തതിനാലാണ് വീട് അടച്ചിട്ടതെന്ന് ഉടമസ്ഥൻ പറഞ്ഞു.
Post Your Comments