COVID 19Latest NewsSaudi ArabiaNewsInternationalGulf

കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും

റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാൻ യാത്രക്കാർക്ക് അനുമതി നൽകും. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Also Read:അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു

സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായി സ്വീകരിച്ചവർക്ക് മാത്രമായിരിക്കും യാത്രാനുമതി. യാത്രയില്‍ ഉടനീളം മാസ്‍ക് ധരിക്കണം. കൈകൾ അണുവിമുക്തമാക്കണം.

രാജ്യത്തെ സ്‍കൂള്‍ ബസുകള്‍, ഹജ്ജ്, ഉംറ, ടൂറിസ്റ്റ് ബസുകള്‍, ഫെസ്റ്റിവലുകളും പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്ന വകുപ്പുകള്‍ക്ക് കീഴിലുള്ള ബസുകള്‍ എന്നിങ്ങനെ നഗര സര്‍വീസുകള്‍ നടത്തുന്ന എല്ലാ ബസുകള്‍ക്കും പുതിയ ഇളവ് ബാധകമാണെന്നും പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button