Latest NewsFootballNewsSports

കൊളംബിയയെ തകർത്ത് ബ്രസീൽ ഖത്തറിലേക്ക്

ബ്രസീലിയ: ഖത്തർ ഫുട്ബോൾ ലോകകപ്പിലേക്ക് യോഗ്യത നേടി നെയ്മറും സംഘവും. ഇന്ന് ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ കൊളംബിയയെ തോൽപ്പിച്ചതോടെയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.

നേരത്തെ കൊളംബിയയെ ലോകകപ്പ് യോഗ്യത റൗണ്ടിൽ നേരിട്ടപ്പോൾ ബ്രസീൽ സമനില വഴങ്ങിയിരുന്നു. 6 മത്സരങ്ങൾ ബാക്കിയിരിക്കെയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നത്‌. ഇന്ന് നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു വിജയ ഗോൾ പിറന്നത്.

Read Also:- കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ!

നെയ്മറിന്റെ ഫസ്റ്റ് ടച്ച് പാസ് സ്വീകരിച്ച് പക്വേറ്റയാണ് പന്ത് കൊളംബിയൻ വലയിൽ എത്തിച്ചത്. ഈ ഗോളിന് കൊളംബിയക്ക് മറുപടി ഉണ്ടായിരുന്നില്ല. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായാണ് ബ്രസീൽ യോഗ്യത ഉറപ്പിച്ചത്. ഇനി അടുത്ത മത്സരത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button