Latest NewsIndiaInternational

പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ പുകഴ്ത്തി വീണ്ടും എസ്പി നേതാക്കൾ, ‘ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമായിരുന്നു’

നേരത്തെ സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ജിന്നയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തയിരുന്നു.

ലക്‌നൗ : പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയെ വീണ്ടും പുകഴ്‌ത്തി എസ്പി/ എസ്ബിഎസ്പി നേതാക്കൾ. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണ റാലിയിലാണ് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി അദ്ധ്യക്ഷൻ ഒപി രാജ്ഭീർ മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ചത്. ജിന്നയെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആക്കിയിരുന്നെങ്കിൽ വിഭജനം നടക്കില്ലായിരുന്നുവെന്ന് രാജ്ഭീർ പറഞ്ഞു.

ജിന്ന പ്രധാനമന്ത്രിയാകുമെന്ന് നിരവധി പേർ പ്രതീക്ഷിച്ചിരുന്നുവെന്നും രാജ്ഭീർ പറഞ്ഞു. വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടന്ന ഈ പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇത് രണ്ടാമത്തെ തവണയാണ് തെരഞ്ഞെടുപ്പ് റാലിയിൽ എസ്പി സഖ്യനേതാക്കൾ പാക് സ്ഥാപകനെ പ്രശംസിക്കുന്നത്. നേരത്തെ സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ജിന്നയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തയിരുന്നു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാക്കൾ എന്ന് വിശേഷിപ്പിച്ചുകൊണ്ട് മുഹമ്മദ് അലി ജിന്നയെ മഹാത്മാ ഗാന്ധി, സർദാർ വല്ലഭഭായ് പട്ടേൽ, ജവഹർലാൽ നെഹ്റു എന്നിവർക്കൊപ്പം അഖിലേഷ് യാദവ് താരതമ്യം ചെയ്യുകയായിരുന്നു. നാല് പേരും ഒരേ സർവ്വകലാശാലയിലാണ് പഠിച്ചത് എന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇവർ പോരാടിയത് എന്നുമാണ് അഖിലേഷ് യാദവ് പറഞ്ഞത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button