പത്തനംതിട്ട : 13 വയസ്സുകാരിയെ പ്രേമം നടിച്ചു തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിലായി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെയാണ് കടത്തിക്കൊണ്ടു പോയത്. സോഷ്യൽ മീഡിയ ചാറ്റിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. പ്രണയം നടിച്ചു ബന്ധം തുടർന്നു. പെൺകുട്ടിയുടെ നാട്ടിലെത്തിയ ഇയാൾ പറഞ്ഞു കബിളിപ്പിച്ചു കാറിൽ കയറ്റികൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Also Read : ദീപാവലി ഫെഡറൽ അവധിയാക്കണം; അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിക്കും പത്തനംതിട്ട കടമ്മനിട്ട വഴിത്താനത്ത് തടത്തിൽ രാഹുൽ സി. രാജാണ് (29) അറസ്റ്റിലായത്. 30ന് പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും യുവാവിനെയും പത്തനംതിട്ടയിൽനിന്ന് പിടികൂടുകയാത്. അറസ്റ്റിലായ രാഹുൽ വിവാഹിതനും ഏഴു വയസ്സുള്ള കുട്ടിയുടെ പിതാവുമാണ്.
Post Your Comments