Latest NewsNews

ബി.ജെ.പിക്കും ശിവരാജ് സിംഗ് ചൗഹാനും അധികാരം ഉടൻ നഷ്ടപ്പെടും – സച്ചിൻ പൈലറ്റ്

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സച്ചിൻ പൈലറ്റ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബി.ജെ.പിക്കും അവരുടെ നേതാവായ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനം ഉടൻ നഷ്ടപ്പെടുമെന്നും സച്ചിൻ പൈലറ്റ് . 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Also Read: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 925 കേസുകള്‍ പിന്‍വലിച്ചു, കൂടുതൽ കേസുകൾ ശിവൻകുട്ടിയുടേത് സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തി. കുറച്ച് മാസങ്ങള്‍ മാത്രം അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ജനങ്ങള്‍ക്കായി ഒട്ടനവധി കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതോടെ ഇതെല്ലാം നിലച്ചെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.

ബി ജെ പിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു. കോൺഗ്രസ് അധികാരത്തിൽ വരാൻ പോകുന്നു. മുഖ്യമന്ത്രി അധികകാലം തുടരാൻ പോകുന്നില്ല. ഖാണ്ഡവ പാർലമെന്റ് സീറ്റുമായി ശിവരാജ് ജിക്ക് ഒരു ബന്ധവുമില്ല. ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ കസേര നഷ്ടപ്പെടുമെന്ന മട്ടിലാണ് അദ്ദേഹം പിടിച്ച് നില്‍ക്കുന്നത്. വഞ്ചനയിലൂടെ ഒരു വിധത്തിൽ അദ്ദേഹം വീണ്ടും കസേര പിടിച്ചടക്കിയെങ്കിലും ആളുകൾക്കിടയിൽ അമർഷമുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button