News

കെ റെയിൽ പദ്ധതി വൻ തോതിൽ ഉള്ള പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും: അഡ്വ ഹരീഷ് വാസുദേവൻ

കൊച്ചി : കെ റെയിൽ പദ്ധതി തീർച്ചയായും ചില പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുമെന്ന് അഭിഭാഷകനും പാരിസ്ഥിതിക പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ. കെ റെയിൽ പദ്ധതി വൻ തോതിൽ ഉള്ള പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് അഭിപ്രായമില്ല എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ഡോ.കെ.പി അരവിന്ദന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് വാസുദേവൻ. . ലളിതമായി പറയാവുന്ന ഒന്നല്ല ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം. എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

പരീക്ഷയ്ക്ക് മുൻപ് റിസൾട്ട് പറയരുത്.

കെ റെയിൽ പദ്ധതി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന കാര്യത്തിൽ കെ.റെയിലിനു പോലും സംശയമില്ല. അത്തരമൊരു പദ്ധതി തീർച്ചയായും ചില ആഘാതം ഉണ്ടാക്കും. അത് ഏത് അളവിലാണ് ഉണ്ടാക്കുകയെന്നതും, അതിനു പ്രതിവിധി ഉണ്ടോയെന്നും, ഉണ്ടെങ്കിൽ എന്തൊക്കെയാണ് വേണ്ടതെന്നും (EMP) അതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ ആണോ എന്നും ഒക്കെ കെ.റെയിലിന് തന്നെയും സ്വയം അറിയാനായി, ഇക്കാര്യത്തിൽ വൈദഗ്ധ്യമുള്ള ഒരു ടീമിനെ 2021 ൽ ടെൻഡർ വിളിച്ചു അവർ ആ പണി ഏല്പിച്ചിട്ടുണ്ട്. ആദ്യത്തെ EIA ക്ക് ശേഷം, Comprehensive EIA യ്ക്ക് ആണ് ഏൽപ്പിച്ചത്. അവരതിന്റെ പഠനം തുടങ്ങിയിട്ടുണ്ടാവണം.

Read Also  :  അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാരുത്​. ദൈവം ദയാലുവാണ്: ആര്യന്‍ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്‍

പണം കടം കൊടുക്കുന്ന ആളുകൾക്ക് പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം കൊട്ടക്കണക്കിൽ അറിഞ്ഞാൽ പോരാ, നമ്മുടെ സർക്കാറുകൾക്ക് വേണ്ടെങ്കിലും, പണം അനുവദിക്കാനായി അവർക്കിതിൽ വസ്തുതാ പരിശോധനയും മറ്റും ആവശ്യമുണ്ട്. അത് നടക്കട്ടെ. റിപ്പോർട്ട് വരട്ടെ, നമുക്ക് മെറിറ്റിൽ അത് ചർച്ച ചെയ്തു ആഘാതം ഉണ്ടോ, ഇല്ലയോ, കുറയ്ക്കാൻ കഴിയുമോ, അതിനും മേലെയാണോ പദ്ധതിയുടെ ഗുണങ്ങൾ എന്നൊക്കെ തീരുമാനിക്കാം. പഠനമൊന്നും കാണണമെന്നു ചിലർക്കില്ല. അവർക്ക് ഇപ്പോഴേ വിധി പറയാനാകും. കാരണം LDF കൊണ്ടുവരുന്ന പദ്ധതിയൊക്കെ പരിസ്ഥിതി സൗഹൃദമായിരിക്കും എന്ന പ്രീ കണ്ടീഷൻഡ് നോഷനിലാണ് പലരും ബ്രെയിനിലെ ചിന്തകൾ തന്നെ തുടങ്ങുക. അപേക്ഷകനെ എന്തായാലും ജയിപ്പിക്കാൻ ഇൻവിജിലേറ്റർ തീരുമാനിച്ചാൽ ജയിക്കേണ്ടവൻ പരീക്ഷ എഴുതിക്കഴിഞ്ഞോ ഇല്ലയോ എന്നതൊന്നും അങ്ങേർക്ക് പ്രശ്നമില്ല. പാസ് മാർക്ക് കൊടുക്കും.

Read Also  :   പന്തീരങ്കാവ് യുഎപിഎ കേസ്: വിധിയില്‍ സന്തോഷം, നീതി ലഭിച്ചു, എല്ലാവരോടും നന്ദിയെന്ന് താഹയുടെ അമ്മ

ഇത് പറയാൻ കാരണം, ഞാൻ ബഹുമാനിക്കുന്ന, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡന്റ് ഡോ.കെ.പി അരവിന്ദന്റെ പോസ്റ്റിലെ ആദ്യ വാചകമാണ്. അതൊരു തോന്നൽ മാത്രമാണെന്നും, ഭാവിയിൽ വസ്തുതകൾ മാറിയാൽ അത് മാറ്റാൻ തയ്യാറാണെന്നും അദ്ദേഹം കമന്റിൽ പറഞ്ഞിട്ടുണ്ട്, നല്ലത്. Political notions എങ്ങനെയാണ് വ്യക്തിഗത തീരുമാനമെടുക്കൽ പ്രക്രിയയെ സ്വാധീനിക്കുക എന്നതിന് ഉദാഹരണമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഗാഡ്ഗിൽ BJP യിൽ ചേർന്നാൽ അങ്ങേരെഴുതിയ റിപ്പോർട്ട് മോശമാകും എന്ന മട്ടിലുള്ള ചിലരുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ കണ്ടതിന്റെ കൂടി വെളിച്ചത്തിലാണ് ഈ പോസ്റ്റ്. ലളിതമായി പറയാവുന്ന ഒന്നല്ല ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം. പദ്ധതി വേണമോ വേണ്ടയോ, വേണമെങ്കിൽ എങ്ങനെ ആകണം എന്നൊക്കെ തീരുമാനിക്കാൻ ഉതകുക വരാനിരിക്കുന്ന CEIA റിപ്പോർട്ട് ആണ്.

Read Also  :   കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം: അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ജാമ്യം

Let’s not pass judgments before the argument starts. CEIA റിപ്പോർട്ട് വായിച്ച ശേഷം പാരിസ്ഥിതിക ആഘാതത്തെ പറ്റി മിണ്ടുന്നത് അല്ലേ ശാസ്ത്രീയ സമീപനം?? അതുവരെ ഈ ‘ഗ്രീൻ സ്റ്റാമ്പ്’ പരിപാടി ബോറല്ലേ?? (പോസ്റ്റ് വ്യക്തികേന്ദ്രീകൃതം അല്ലേയല്ല, അത്തരം കമന്റുകൾ നീക്കം ചെയ്യും. മുൻവിധികളേപ്പറ്റി പൊതുവിൽ പറഞ്ഞെന്നെ ഉള്ളൂ)

shortlink

Related Articles

Post Your Comments

Related Articles


Back to top button