ലഖ്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശില്‍ ഇന്ന് ഒമ്ബത് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ് നഗര്‍, എതാഹ്, ഹര്‍ദോയ്, പ്രതാപ്ഘര്‍, ഫത്തേപൂര്‍, ദോരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജൗന്‍പൂര്‍ തുടങ്ങി ഒമ്പത് മെഡിക്കല്‍ കോളജുകളും ഒമ്പത് ജില്ലകളിലാണ് സ്ഥിതിചെയ്യുന്നത്. സിദ്ധാര്‍ത്ഥ്നഗര്‍ മെഡിക്കല്‍ കോളജിലാണ് അദ്ദേഹം നേരിട്ട് പങ്കെടുത്തത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തുടങ്ങി നിരവധി പേര് യോഗത്തില്‍ പങ്കെടുത്തു.
ഒന്നൊഴികെ എട്ട് മെഡിക്കല്‍ കോളജുകളും കേന്ദ്ര സര്‍ക്കാര്‍ സ്കീം അനുസരിച്ചാണ് നിര്‍മിച്ചത്. ജൗന്‍പൂര്‍ മെഡിക്കല്‍ കോളജാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചത്. പിന്നാക്ക പ്രദേശങ്ങളിലാണ് മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പിന്നാക്ക പ്രദേശങ്ങളില്‍ കൂടുതല്‍ ആരോഗ്യസംവിധാനങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് അത്തരം മേഖലകളില്‍ കേന്ദ്രം മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നത്. ഈ സ്കീം അനുസരിച്ച് 157 പുതിയ മെഡിക്കല്‍ കോളജുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയത്, അതില്‍ 63 എണ്ണം പ്രവര്‍ത്തിച്ചുതുടങ്ങി.
ഇതോടെ 10,000 എംബിബിഎസ് സീറ്റുകള്‍ രാജ്യത്ത് പുതുതായി ഉണ്ടാകും. 90:10 എന്നതാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ട തുക. പ്രത്യേക വിഭാഗം സംസ്ഥാനങ്ങളില്‍ ഇത് 60:40 ആണ്. മറ്റിടങ്ങളില്‍ ഒരു സീറ്റിന് 1.20 കോടി രൂപ കേന്ദ്രം നല്‍കും.
Post Your Comments