സേലം: യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സേലത്തെ ഒരു വാടക അപ്പാര്‍ട്ടുമെന്റിനുള്ളില്‍ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. വലിയ പെട്ടിക്കുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദ്ദേഹം.
വാടകയ്ക്ക് താമസിച്ചിരുന്ന ബംഗളൂരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡലാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
Read Also : ആക്രി പെറുക്കി വിറ്റും ഭിക്ഷാടനം നടത്തിയുമായിരുന്നു ഞാൻ ജീവിച്ചിരുന്നത്: നസീര്‍ സംക്രാന്തി
അതേസമയം, പ്രതാപ് ഇപ്പോള്‍ ചെന്നൈയിലാണ് താമസിക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് തേജ് സേലത്തെ അപ്പാര്‍ട്ടുമെന്റില്‍ താമസത്തിനെത്തിയത്. കഴിഞ്ഞ നാലുദിവസമായി തേജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാല്‍ പ്രതാപ് അപ്പാര്‍ട്ട്മെന്റ് ഉടമയായ നടേശനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടീല് നിന്നും രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതോടെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
കൊലപാതകമാണെന്ന് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ കോള്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
Post Your Comments