ദുബായ്: ദുബായ് എക്സ്പോ വേദിയിലെ റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകൾ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ആഫ്രിക്ക പ്രധാന പങ്ക് വഹിക്കുമെന്ന് സന്ദർശന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
റുവാണ്ട, ഐവറി കോസ്റ്റ് പവലിയനുകളിൽ താൻ കണ്ട കാഴ്ച്ചകളും പദ്ധതികളും ആഫ്രിക്കയുടെ മേന്മ ഉയർത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഫ്രിക്കയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റുവാണ്ട പവലിയൻ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സ്ഥിതിചെയ്യുന്നത്. ആഫ്രിക്കൻ പുരോഗതിയുടെ പ്രതീക്ഷയുടെയും തെളിവാണിതെന്നും സാമ്പത്തികവും സാംസ്കാരികവുമായ നവോത്ഥാനമാണ്ഐവറി കോസ്റ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments