KeralaLatest NewsIndia

അറബിക്കടലില്‍ കാണാതായ കടല്‍ നിരീക്ഷണയന്ത്രത്തിന്റെ മുകളിൽ കേരള അതിർത്തിയിലെ മത്സ്യത്തൊഴിലാളികള്‍

ഒരു വര്‍ഷത്തോളമായി ശേഖരിച്ച്‌ വിലപിടിപ്പുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ബോയ.

ബെംഗളൂരു: കേന്ദ്ര ഭൗമശാസ്ത്ര വകുപ്പിന്റെ കടല്‍ നിരീക്ഷണയന്ത്രം അറബിക്കടലില്‍ കാണാതായി. സൂനാമി, കൊടുങ്കാറ്റുകള്‍, കടലിലെ കാലാവസ്ഥ മാറ്റം എന്നിവയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്ന പോയ എന്ന ഉപകരണമാണ് കര്‍ണാടക തീരത്തുനിന്ന് നാല് കിലോമീറ്റര്‍ അകലെ കാണാതായത്. ഒരു വര്‍ഷത്തോളമായി ശേഖരിച്ച്‌ വിലപിടിപ്പുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ബോയ.

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി നിരീക്ഷണത്തിനായി സ്ഥാപിച്ച വേവ് റൈഡര്‍ ബോയയാണ് കാണാതായത്. കേരള തീരത്തിന് സമീപം ചില മത്സ്യത്തൊഴിലാളികള്‍ ഈ ബോയയ്ക്ക് മുകളില്‍ കയറി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.

ഏറെ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ അടങ്ങിയതിനാല്‍ അതീവ ശ്രദ്ധയോടെ വേണം നിരീക്ഷണ ഉപകരണത്തെ കൈകാര്യംചെയ്യാനെന്ന് ഭൗമശാസ്ത്ര കേന്ദ്രത്തിലെ വിദഗ്ധര്‍ അറിയിച്ചു. ബോയ കണ്ടുകിട്ടുന്നവര്‍ 9735308646 ഈ നമ്പരില്‍ അറിയിക്കണം എന്ന് അധികൃതർ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button