KeralaLatest NewsNews

മത്സ്യം എന്നു കരുതി മത്സ്യത്തൊഴിലാളികള്‍ കരയിലേയ്ക്ക് വലിച്ചു കയറ്റിയപ്പോള്‍ എല്ലാവരും ഞെട്ടി

 

കൊച്ചി :മത്സ്യം എന്നു കരുതി മത്സ്യത്തൊഴിലാളികള്‍ കരയിലേയ്ക്ക് വലിച്ചു കയറ്റിയപ്പോള്‍ എല്ലാവരും ഞെട്ടി. കാരണം വലിച്ചു കയറ്റിയത് ഒരു വിമാന എന്‍ജിനായിരുന്നു. മുനമ്പം കടപ്പുറത്തായിരുന്നു സംഭവം. മുനമ്പത്തു നിന്ന് ഞായറാഴ്ച കടലില്‍ പൊയ സീലൈന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് 40 വര്‍ഷം പഴക്കമുള്ള വിമാന എന്‍ജിന്‍ ലഭിച്ചത്. കടലില്‍ നിന്നും വല വലിച്ചപ്പോള്‍ വലയുടെ ഭാരം കാരണം ഭീമന്‍ മത്സ്യം കുടുങ്ങിയെന്നാണ് ഇവര്‍ ആദ്യം കരുതിയത്.

മുനമ്ബം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് പുറംകടലില്‍ വെച്ചാണ് ഇതു വലയില്‍ കുടുങ്ങിയതെന്നു തൊഴിലാളികള്‍ പറയുന്നു. 1500 കിലോഗ്രാം തൂക്കം കണക്കാക്കുന്ന യന്ത്രഭാഗം കരയിലെത്തിച്ചതിനു ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഹെലികോപ്ടറിന്റെ എന്‍ജിന്‍ ആണോയെന്ന സംശയത്തെതുടര്‍ന്ന് നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡില്‍ വിവരമറിയിച്ചു. നേവിയും കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തി.

പരിശോധനകള്‍ക്കൊടുവില്‍ 40വര്‍ഷത്തോളം പഴക്കമുള്ള യുദ്ധവിമാനത്തിന്റെ ഭാഗമാണ് വലയില്‍ കുടുങ്ങിയ തുരുമ്ബിച്ച യന്ത്രം എന്ന് കണ്ടെത്തി. യുദ്ധവിമാനങ്ങളില്‍ ഇപ്പോള്‍ ജെറ്റ് എന്‍ജിനുകളാണ് ഉപയോഗിക്കുന്നതെന്നും ഇത് 40വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന യുദ്ധവിമാനത്തിലെ ഭാഗമാണെന്നും നാവികസേനാ വക്താവ് അറിയിച്ചു. എന്‍ജിന്‍ തുരുമ്പിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഏത് തരം യുദ്ധവിമാനത്തില്‍ ഉപയോ?ഗിച്ചതാണ് ഇതെന്ന് കണ്ടെത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button