തിരുവനന്തപുരം: സൈലൻസറിൽ അമിത ശബ്ദമുണ്ടാക്കാൻ പ്രത്യേക സംവിധാനങ്ങള്‍ സജ്ജീകരിച്ച കാറുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയിലാണ് റോഡിലൂടെ അമിതവേഗത്തിലും ശബ്ദത്തിലും കടന്നുപോയ രണ്ട് കാറുകൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.
Also Read: മണ്ഡല മകരവിളക്ക്: ശബരിമലയില്‍ പ്രതിദിനം 25000 പേര്‍ക്ക് പ്രവേശനം
തലസ്ഥാനത്ത് പാറശ്ശാലയിലാണ് പ്രത്യേക സജ്ജീകരണങ്ങളോടെ രണ്ടു കാറുകളെ എംവിഡി പിടിച്ചത്. കാറിന്റെ സൈലൻസറിൽ ഘടിപ്പിച്ചിട്ടുള്ള വാൽവ്, ഡ്രൈവർക്ക് അകത്തിരുന്ന് നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഒരു പ്രത്യേകതരം സ്വിച്ചായിരുന്നു ഈ സംവിധാനം. ഈ സ്വിച്ച് ഉപയോഗിച്ച് ഡ്രൈവര്‍ക്ക് ശബ്ദം നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് രണ്ട് കാറുകളിലും കണ്ടെത്തിയത്. വാഹനത്തിന്റെ ശബ്ദം മൂന്നിരട്ടിയോളം വർധിപ്പിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിരുന്നത്.
വാഹന പരിശോധന നടക്കുന്ന സ്ഥലങ്ങളിൽ ശബ്ദം കുറച്ച് മോട്ടോര്‍ വാഹനവകുപ്പ് – പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നു പോകുന്നതിനായാണ് ഈ ക്രമീകരണം ഒരുക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. നിർത്താതെപോയ ഈ വാഹനങ്ങളെ ഉദ്യോഗസ്ഥർ പിന്തുടർന്നു. ഒടുവില്‍ കുറുങ്കൂട്ടിയിൽ വെച്ച് പിടികൂടുകയായിരുന്നു.
.
Post Your Comments