Latest NewsKeralaNewsCrime

സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു

തൃശ്ശൂര്‍: സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. ചാലക്കുടി ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിലായി. കൊച്ചിക്കാരായ യുവാക്കളാണ് പിടിയിലായിരിക്കുന്നത്.

ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് തൃശ്ശൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Read Also  :  സിപിഎമ്മിന് ഇനി പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്: എകെജി സെന്റര്‍ വിശാലമാക്കി ഗവേഷണ കേന്ദ്രമാക്കും

ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതയില്‍ വിവിധയിടങ്ങളിലായി പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ യുവാക്കളെ പൊലീസ് പിടികൂടി. പരിശോധനയില്‍ ഇവരുടെ കാറില്‍ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെടുത്തു. എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വില്‍പ്പന നടത്താനായാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ യുവാക്കൾ പറഞ്ഞു. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ്‌ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button