തൃശൂര്‍: പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും പ്രേരിപ്പിച്ചു പതിനഞ്ചുകാരനെ നിര്‍ബന്ധിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് വലിച്ച പതിനഞ്ചു വയസ്സുകാരന് കുഴഞ്ഞുവീഴാന്‍ ഇടയായ സംഭവത്തില്‍ 19കാരനായ പണക്കാരന് വീട്ടില്‍ വിജേഷിനെയാണ് അറസ്റ്റ് ചെയ്തത്.
read also: ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം : വീണ്ടും പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചെന്നു പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ 22നു വൈകിട്ട് 6നു പുല്ലഴി ലക്ഷ്മി മില്ലിന് അടുത്തുള്ള പാറ എന്ന മൈതാനത്താണു സംഭവം നടന്നത്.
‘കഞ്ചാവ് ഇല പൊടിച്ച് ബീഡിയില്‍ നിറച്ച് കത്തിച്ചുവലിച്ചാല്‍ പറന്നുനടക്കാമെന്നും നല്ല സുഖം കിട്ടുമെന്നും’ പ്രേരിപ്പിച്ച് കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെന്നും അമ്മ പരാതിയില്‍ പറയുന്നു.
Post Your Comments