തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ക്ലാസെന്നും, ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:കുട്ടികളുടെ മികച്ച ആരോഗ്യത്തിന്!
ഫിറ്റ്നസ് ഇല്ലാത്ത സ്കൂളിലെ കുട്ടികളുടെ ക്ലാസ് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റും. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് നടപടികള്‍ എടുക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാൽ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സംസ്ഥാനത്ത് വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടുകൊബ്ടിരിക്കുന്നത്. സർക്കാരിനെതിരെ വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിട്ടും 1,95,686 അപേക്ഷകര്‍ പുറത്തുതന്നെ. പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടും സീറ്റ് ക്ഷാമത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. വിദ്യാർഥികളുടെ ഭാവിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ആദ്യം പഠിയ്ക്കാൻ സീറ്റ് കൊടുക്കൂ എന്നാണ് വിഷയത്തിൽ സോഷ്യൽ മീഡിയ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
Post Your Comments