കുവൈത്ത് സിറ്റി : അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കുവൈറ്റിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 18 മാസമായി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങൾ വീണ്ടും തുറക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് പുതിയ ക്രമീകരണം.
Read Also : കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കുകള്‍ കുറച്ച് ഖത്തർ ആരോഗ്യമന്ത്രാലയം
വിദ്യാര്‍ഥികളെയും ജീവനക്കാരെയും സന്ദര്‍ശകരെയും ശരീരതാപനില പരിശോധന നടത്തിയാണ് ക്ലാസ്സിൽ പ്രവേശിപ്പിക്കുക. നേരിട്ടുള്ള ക്ലാസുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈന്‍ രീതി തുടരണം എന്നുണ്ടെങ്കില്‍ അതിനുള്ള അവസരവും വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച മുതൽ ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ സ്കൂളുകളും ഓൺലൈൻ പഠനം അവസാനിപ്പിച്ച് നേരിട്ടുള്ള പഠനം തുടങ്ങി. ദുബായിലെ എല്ലാ സ്വകാര്യവിദ്യാലയങ്ങളിലും പഠനം പൂർണമായും ക്ലാസ് മുറികളിലാക്കി. വിവിധ കലാപരിപാടികൾ ഒരുക്കിയാണ് മിക്ക സ്കൂളുകളും വിദ്യാർഥികളെ സ്വീകരിച്ചത്.
Post Your Comments