Latest NewsNewsIndiaCrime

യൂട്യൂബ് വിഡിയോ നോക്കി വീട്ടില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

2016 മുതൽ ഇയാളുമായി യുവതി അടുപ്പത്തിലായിരുന്നു.

നാഗ്പൂർ : കാമുകന്റെ നിർദ്ദേശ പ്രകാരം യൂട്യൂബ് വിഡിയോകള്‍ കണ്ട് വീട്ടില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചതിനെ തുടര്‍ന്നു ഗർഭിണിയായ യുവതിയെ യുട്യൂബ് വീഡിയോ അനുസരിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവാവ് പ്രേരിപ്പിച്ചു. തുടർന്ന് സ്വന്തം നിലയില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിച്ച്‌ ആരോഗ്യനില അപകടത്തിലാവുകയായിരുന്നു. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

read also: മുട്ടില്‍ മരംമുറി: പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യത, പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

ഷൊയ്ബ് ഖാന്‍(30) എന്ന യുവാവാണ് യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടത്. 2016 മുതൽ ഇയാളുമായി യുവതി അടുപ്പത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകി വര്ഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചത് പ്രകാരം വിഷയത്തില്‍ ഇടപെട്ട പൊലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തു. ഷൊയ്ബ് ഖാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button