
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 71,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടിയതോടെ 8,945 രൂപയായി. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു.
നാല് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1,800 രൂപയാണ് വര്‍ധിച്ചത്. ആഗോള സ്വര്‍ണവിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാദേശിക വിപണികളില്‍ വില കുറഞ്ഞിട്ടില്ല.
പവന് 65,800 രൂപ രേഖപ്പെടുത്തിയ ഈ മാസം എട്ടിനാണ് ഏപ്രിയിലെ ഏറ്റവും കുറഞ്ഞ നിരക്കുണ്ടായത്.
Post Your Comments