
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്റേയും മാനസിക പീഡനം മൂലമെന്ന് കുടുംബം. അമ്പിളിയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായും ഇവര്‍ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.
കാസര്‍കോട് ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയും എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ പിപി അമ്പിളിയെ ഈ മാസം അഞ്ചിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു. സഹപാഠികള്‍ അമ്പിളിയെ ഒറ്റപ്പെടുത്തി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പഠനം തടസപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ സഹപാഠികളുടെ ക്രൂരതയ്ക്ക് കൂട്ടുനിന്നതായും കുടുംബം പരാതിപ്പെടുന്നു. അമ്പിളി മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍.
Post Your Comments