KeralaLatest NewsNews

ആ കാത്തിരിപ്പ് വെറുതെയായില്ല, ഞെട്ടിച്ചു… എമ്പുരാന്‍ കണ്ടിറങ്ങിയ പ്രേക്ഷകര്‍

കൊച്ചി: സിനിമാ പ്രേമികള്‍ ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എണ്ണി കാത്തിരിരുന്നത് വെറുതെയായില്ലെന്ന് എമ്പുരാന്‍ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് ആണെന്നും പൃഥ്വിരാജ് ഇതെന്ത് മാന്ത്രികതയാണ് ചെയ്ത് വച്ചിരിക്കുന്നതെന്നും സിനിമ കണ്ടിറങ്ങിയവര്‍ ചോദിക്കുന്നു.

ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ തന്നെ സിനിമയുടെ റേഞ്ച് മനസിലായെന്ന് പ്രേക്ഷകര്‍ പറയുന്നു. കുറഞ്ഞത് 300 കോടി കളക്ഷനെങ്കിലും ചിത്രം നേടുമെന്നാണ് സിനിമ കണ്ടിറങ്ങിയ ചില മോഹന്‍ലാല്‍ ആരാധകരുടെ പ്രതീക്ഷ. ലൂസിഫറിനെ കടത്തിവെട്ടിയ ചിത്രമെന്ന് ചിലര്‍ പറയുന്നു. പൃഥ്വിരാജ് ചില അഭിമുഖങ്ങളില്‍ ഇത് ഞങ്ങളുടെ ചെറിയ പടം എന്ന് പറഞ്ഞെങ്കിലും ഇതാണോ ചെറിയ പടം ഇത് വന്‍ പടമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

Read Also: പത്താം ക്ലാസുകാരൻ പരീക്ഷ എഴുതാനെത്തിയത് മദ്യലഹരിയിൽ, ബാ​ഗിനുള്ളിൽ മദ്യകുപ്പിയും, നോട്ടുകെട്ടും

റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button