
പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ഗോവർദ്ധൻ എന്ന കഥാപാത്രത്തിന് ലൂസിഫർ എഴുതിയ കത്ത് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. “അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിന്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫർ തന്നെയായിരുന്നു.”, എന്നാണ് കത്തിനൊപ്പം മോഹൻലാൽ കുറിച്ചിരിക്കുന്ന ക്യാപ്ഷൻ.
Read Also: അതിര്‍ത്തി കടന്നുള്ള സഹകരണം ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും
“പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍, താങ്കൾ എന്നെ കുറിച്ച് മനസിലാക്കിയതെക്കെ നേരാണ്.. കേരളം ഭയക്കാനിരുന്ന..എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷ സർപ്പം, ‘രാജവെമ്പാല’ ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്ന് കൊണ്ടേയിരിക്കുക.
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊര സമ്മാനമുണ്ട്.. ആശ്രയത്തിലേക്ക് ചെല്ലുക. സ്നേഹം നിങ്ങള്‍ എന്നും വെറക്കേണ്ട നിങ്ങള്‍ മാത്രം കണ്ടെത്തിയ, നിങ്ങളുടെ സ്വന്തം.. L”, എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ പുറത്തുവിട്ട കത്തിൽ കുറിച്ചിരിക്കുന്നത്.
അതേസമയം ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനും ശ്രീ ഗോകുലം മൂവീസുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്. അത്ര മനോഹരമായാണ് പൃഥ്വിരാജ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് നിർമാതാവ് ഗോകുലം ഗോപാലൻ പറഞ്ഞു. ഈ ചിത്രത്തിൻ്റെ കുറച്ചു ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയത് അതാണ്.
ഇത്രയും മികച്ച ഒരു സിനിമ ഒരു തടസങ്ങളും കൂടാതെ പറഞ്ഞ സമയത്ത് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടും ലാലിനോടും ആന്റണിയോടും ഉള്ള സ്നേഹം കൊണ്ടും തന്നെയാണ് ഞാൻ ഇതിൽ പങ്കാളി ആയത്. ഇത് ഏറ്റെടുത്തത് ഒരു നിമിത്തമാണെന്നും ഗോകുലം ഗോപാലന്‍ പറയുന്നു.
Post Your Comments