
പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. ഏക ദൃക്‌സാക്ഷിയായ പോത്തുണ്ടി സ്വദേശി ഗിരീഷിന്റെ മൊഴി നിര്‍ണായകമാണ്.
ലക്ഷ്മിയെ കൊലപ്പെടുത്തുന്നതു കണ്ടതായി ദൃക്‌സാക്ഷി മൊഴിയുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡി എന്‍ എ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 30ല്‍ അധികം ശാസ്ത്രീയ തെളിവുകളും 132 സാക്ഷികളുമുണ്ട്.
കൊലയ്ക്കു കാരണം പ്രതിയുടെ കുടുംബം തകര്‍ത്തതിലുള്ള പകയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
Post Your Comments