
തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവ് വെട്ടേറ്റു മരിച്ചു. പെരുമ്പിലാവ് സ്വദേശി അക്ഷയ് (27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷയ്ക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്.
മൂന്നു പേരും ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. അക്ഷയ് ഭാര്യയ്ക്കൊപ്പം ലിഷോയിയുടെ വീട്ടിൽ വന്നിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കൊലപാതകത്തിൻ്റെ കാരണം അന്വേഷിക്കുകയാണ് പൊലീസ്.
Post Your Comments