Latest NewsNewsIndia

വിയറ്റ്നാമിനോട് രാഹുല്‍ ഗാന്ധിക്ക് അസാധാരണമായ സ്നേഹം എന്തുകൊണ്ടാണെന്നറിയാന്‍ കടുത്ത ആകാംക്ഷ : പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടിക്കടി വിയറ്റ്‌നാമില്‍ രഹസ്യ സന്ദര്‍ശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമര്‍ശനം. പുതുവത്സരം വിയറ്റ്‌നാമില്‍ ആഘോഷിച്ച രാഹുല്‍ ഗാന്ധി, ഹോളിയും അവിടെ തന്നെയാണോ ആഘോഷിച്ചതെന്നാണ് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചത്.

read Also: അമേരിക്കൻ ടൂർ പ്രോഗ്രാം നടന്നില്ല : ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

”22 ദിവസത്തേക്ക് അദ്ദേഹം വിയറ്റ്‌നാമില്‍ തുടരും എന്നാണ് താന്‍ അറിഞ്ഞത്. സ്വന്തം മണ്ഡലത്തില്‍ പോലും തുടര്‍ച്ചയായി ഇത്രയം ദിവസം അദ്ദേഹം ചെലവഴിച്ചിട്ടില്ല” – രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. വിയറ്റ്‌നാമിനോട് രാഹുല്‍ ഗാന്ധിക്ക് അസാധാരണമായ സ്‌നേഹം എന്തുകൊണ്ടാണെന്നറിയാന്‍ കടുത്ത ആകാംക്ഷയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുലിന്റെ വിയറ്റ്‌നാം സന്ദര്‍ശനം ദേശസുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ വിയറ്റ്‌നാം യാത്ര. നേരത്തെ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തെ തുടര്‍ന്നുള്ള ഏഴ് ദിവസത്തെ ദുഃഖാചരണത്തിനിടയിലും രാഹുല്‍ ഗാന്ധി വിയറ്റ്‌നാമില്‍ പോയിരുന്നു. ഡിസംബര്‍ 26ലെ യാത്രയേയും ബിജെപി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button