ഇൻ്റർപോള്‍ തിരഞ്ഞ പ്രതി വർക്കലയില്‍ പിടിയിൽ

വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു ഇയാള്‍

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസില്‍ ഇൻ്റർപോള്‍ തിരഞ്ഞ പ്രതി വർക്കലയില്‍ പിടിയിലായി. ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് എന്ന 46 കാരനാണ് പിടിയിലായത്.വർക്കല കുരയ്ക്കണ്ണിയിലെ ഒരു ഹോം സ്റ്റേയില്‍ താമസിക്കുകയായിരുന്നു ഇയാള്‍.

ലിത്വാനിയ സ്വദേശിയാണെങ്കിലും റഷ്യയില്‍ സ്ഥിരതാമസക്കാരനാണ് പ്രതി. ഇയാള്‍ക്കെതിരെ ദില്ലി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വർക്കല പൊലീസാണ് കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വർക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Share
Leave a Comment