
അബുദാബി: കൊലപാതക കുറ്റത്തിനു വധ ശിക്ഷയ്ക്ക് വിധിക്കുകയും വിചാരണ നേടുകയും ചെയ്ത രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയിൽ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യുഎഇ നടപ്പാക്കിയത്.
വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചതാണിത്.വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രം അറിയിച്ചു. യുഎഇ പൗരനെ വധിച്ച കേസിൽ മുഹമ്മദ് റിനാഷും ഇന്ത്യൻ പൗരനെ വധിച്ചതിൽ മുരളീധരനും വിചാരണ നേരിട്ടിരുന്നത്.
Post Your Comments