ഡൽഹി: ആള്‍ക്കൂട്ട കൊലപാതക കേസുകളില്‍ വധശിക്ഷ നല്‍കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. ക്രിമിനല്‍ നിയമങ്ങളില്‍ വലിയ പരിഷ്‌കരണം പ്രഖ്യാപിച്ച അമിത് ഷാ ശിക്ഷയല്ല, നീതി ഉറപ്പാക്കാനാണ് പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ തെളിവ് നിയമം എന്നിവ റദ്ദാക്കാനും പുതിയത് സ്ഥാപിക്കാനും നീക്കം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗത്തിനുള്ള ശിക്ഷയില്‍ മാറ്റം വരുത്താൻ പുതിയ ബില്ലിൽ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു. ബലാത്സംഗത്തെ അതിജീവിച്ചവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയാല്‍ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിലുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷയില്‍ മാറ്റം വരുത്തുമെന്നും അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. നിലവിലുള്ള നിയമമനുസരിച്ച്, രാജ്യദ്രോഹത്തിന് ജീവപര്യന്തം അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നാൽ, ഇത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയാക്കി മാറ്റാനാണ് പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
Post Your Comments