Latest NewsIndiaNews

“സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ മൊബൈൽ വലിച്ചെറിഞ്ഞു ,കൈ തട്ടി മാറ്റി ” ; നടന്നതെന്തെന്ന് വിശദീകരിച്ച് യുവ നടൻ ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

‘അങ്കിള്‍’ എന്ന് സംബോധന ചെയ്‍ത യുവനടനെ ബാലകൃഷ്ണ രൂക്ഷമായി നോക്കുന്നതും പിന്നാലെ റിംഗ് ചെയ്ത തന്‍റെ മൊബൈല്‍ ഫോണ്‍ അസിസ്റ്റന്‍റിനു നേര്‍ക്ക് വലിച്ചെറിയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. മറ്റൊരു വീഡിയോയില്‍ താന്‍ ലോഞ്ച് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററിലേക്ക് പിടിച്ച നായകന്‍ ഹര്‍ഷ് കനുമിള്ളിയുടെ കൈ തട്ടിമാറ്റുന്ന ബാലകൃഷ്ണയെയും കാണാം. എന്നാല്‍ സംഭവം വിവാദവും ട്രോളും ആയതിനു പിന്നാലെ നടന്നതിനു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹര്‍ഷ്.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ് : നാമനിർദ്ദേശ പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിക്കെതിരെ ഭീഷണിയുമായി സിപിഎം

തെറ്റായ ഉദ്ദേശത്തോടെയല്ല ബാലകൃഷ്ണ, പോസ്റ്ററില്‍ നിന്ന് തന്‍റെ കൈ തട്ടി മാറ്റിയതെന്ന് ഹര്‍ഷ് കനുമിള്ളി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. “എന്‍റെ ഇടതു കൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്‍റെ അരങ്ങേറ്റ ചിത്രമാണ് സേഹരി. അതിന്‍റെ പോസ്റ്റര്‍ ഇടതുകൈ കൊണ്ട് പിടിക്കുന്നത് ശുഭകരമല്ല എന്ന് കരുതിയതുകൊണ്ടാണ് ബാലകൃഷ്ണ ഗാരു എന്‍റെ കൈ തട്ടി മാറ്റിയത്. ഒരു നല്ല മനുഷ്യനാണ് അദ്ദേഹം. ഈ ചടങ്ങിന് ക്ഷണിച്ചപ്പോള്‍ത്തന്നെ അദ്ദേഹം വരാമെന്നേറ്റു. അതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്”, ഹര്‍ഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button