
തിരുവനന്തപുരം : സമാധി ഇരുത്തിയതിനെ തുടര്‍ന്നു വിവാദമായ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നാല് ചതവുകള്‍ മരണ കാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ഇയാള്‍ക്ക് ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്കുണ്ടായിരുന്നു. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ട്. സമാധി വിവാദമായതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കര ഗോപനെ അടക്കിയ കല്ലറ തുറന്നത്. ഇരുത്തിയ നിലയില്‍ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
ഗോപന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മക്കള്‍ സ്ഥാപിച്ച കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ഏകാദശി ദിവസം പിതാവിന്റെ ആഗ്രഹപ്രകാരമാണ് സമാധിയിരുത്തിയതെന്നായിരുന്നായിരുന്നു മക്കളുടെ മൊഴി.
Post Your Comments