
പാലക്കാട് : നെന്മാറയില് കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയതിന് കാരണം മുൻവൈരാഗ്യം. ഭാര്യയും കുട്ടികളുമായി അകന്നു കഴിയുകയായിരുന്നു പ്രതി ചെന്താമര. ഇതിന് കാരണം സുധാകരനും കുടുംബവുമാണെന്നായിരുന്നു കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നേരത്തെ 2019ല്‍ ചെന്താമര സജിതയെ കൊലപ്പെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് ഇരട്ടക്കൊലപാതം നടത്തിയിരിക്കുന്നത്. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ മീനാക്ഷിയേയുമാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെയാണ് സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും വെട്ടി കൊലപ്പെടുത്തിയത്.
അതേസമയം ഒളിവിൽ പോയ പ്രതിക്കായി വനാതിർത്തിയിൽ ഉൾപ്പെടെ പോലീസ് തെരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതി ചെന്താമരയ്ക്കെതിരെ നേരത്തെ പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പ്രതിയെ പിടികൂടിയില്ലെങ്കിൽ വീട്ടിൽ നിന്നും മൃതദേഹം വിട്ടുനൽകില്ലെന്ന് നാട്ടുകാർ പറയുന്നു. ചെന്താമരക്കെതിരെ പരാതിപ്പെട്ടിട്ടും പോലീസ് ഗൗനിച്ചില്ലെന്നും മകൾ ആരോപിക്കുന്നു. കഴിഞ്ഞമാസം 29ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി നെന്മാറ പോലീസിന് പരാതി നൽകിയിരുന്നതായി മകൾ അഖില പറഞ്ഞു.
Post Your Comments