KeralaLatest NewsNews

ആതിര വിളിച്ചതനുസരിച്ചാണ് താന്‍ വന്നതെന്ന് പ്രതി ജോണ്‍സണ്‍: കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം

തിരുവനന്തപുരം: കഠിനംകുളം കൊലപാതകത്തില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ നടുക്കുന്ന മൊഴി പുറത്ത്. ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷമാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സണ്‍ പൊലീസിനോട് പറഞ്ഞു. ഷര്‍ട്ടില്‍ ചോര പുരണ്ടതിനാല്‍ ആതിരയുടെ ഭര്‍ത്താവിന്റെ ഷര്‍ട്ട് ധരിച്ച ശേഷമാണ് മടങ്ങിയതെന്നും മൊഴിയുണ്ട്. ചൊവ്വാഴ്ച രാവിലെ എത്തിയത് ആതിര വിളിച്ചതനുസരിച്ചാണെന്ന് ജോണ്‍സണ്‍ പറയുന്നു. രാവിലെ ആറരയ്ക്കാണ് പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും ഇറങ്ങിയത്. കാല്‍നടയായി ആതിരയുടെ വീടിനു സമീപം എത്തി. തുടര്‍ന്ന് മകനെ സ്‌കൂളില്‍ വിടുന്നത് വരെ കാത്തിരുന്നു. എട്ടരയ്ക്ക് മകനെ സ്‌കൂളില്‍ വിട്ടതിനു ശേഷം വീടിനുള്ളില്‍ കയറി. ആതിര അടുക്കളയില്‍ കയറിയ സമയം കത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ചു.

Read Also: സംവിധായകന്‍ ഷാഫിയുടെ നില അതീവ ഗുരുതരം

ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ആതിരയുടെ സ്‌കൂട്ടറുമായി 9.30ന് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പെരുമാതുറയിലെ ലോഡ്ജില്‍ എറണാകുളത്തെ വിലാസമുള്ള ഐഡി കാര്‍ഡ് ഉപേക്ഷിച്ചു. പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കോട്ടയത്ത് എത്തിയത് വസ്ത്രങ്ങള്‍ എടുക്കാനായിരുന്നു. ഇതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ(30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു.ഇത് യുവതി വിസമ്മതിച്ചു. ഇത് പകക്ക് കാരണമായെന്നാണ് പൊലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button