പറവൂരിൽ മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു

സംഭവത്തിൽ അയൽക്കാരനായ റിതു ജയൻ പിടിയിലായി

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ അയൽവാസി വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. സംഭവത്തിൽ അയൽക്കാരനായ റിതു ജയൻ പിടിയിലായി. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

read also: വാണിജ്യ മേഖലകളിലെ സുരക്ഷ ശക്തമാക്കും : ഡ്രോൺ ശൃംഖല വിപുലീകരിക്കാനൊരുങ്ങി ദുബായ് പോലീസ്

ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിൽ കണ്ണൻ, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരാണ് മരിച്ചത്. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ലഹരിയുടെ സ്വധീനത്തിൽ ആക്രമണം നടത്തി എന്നാണ് പൊലീസ് നി​ഗമനം.

Share
Leave a Comment