കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ട കേസിലെ ഒന്നാം പ്രതി മൃദംഗ വിഷന്‍ സിഇഒ എം നിഘോഷ് കുമാർ പോലീസില്‍ കീഴടങ്ങി. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ആണ് പ്രതി ഹാജരായത്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിഘോഷ് കുമാര്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി മൃദംഗ വിഷന് നേരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
Post Your Comments