ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ബന്ദിപൊര ജില്ലയിലെ എസ്‌കെ പയന്‍ പ്രദേശത്താണ് അപകടമുണ്ടായത്.
സൈനികരുമായി പോയ ട്രക്ക് എസ്‌കെ പയന്‍ പ്രദേശത്ത് വച്ച് നിയന്തണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്.
മോശം കാലാസ്ഥയെ തുടര്‍ന്ന് കാഴ്ച തടസപ്പെട്ടതിനെതുടര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments