KeralaLatest News

ഭൂമിപ്രശ്നത്തിൽ ഒൻപത് വർഷമായി സമരം : വയനാട് കളക്ടറേറ്റിന് മുന്നിൽ വയോധികൻ്റെ ആത്മഹത്യാശ്രമം 

വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്

കൽപറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കളക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ ഒൻപത് വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ട് രംഗം ശാന്തരാക്കി. സമരപ്പന്തൽ പുനസ്ഥാപിച്ചു നൽകി.

വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് കാഞ്ഞിരത്തിനാൽ കുടുംബം സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് 15 മുതലാണ് കളക്ടറേറ്റിനു മുന്നിൽ കുടുംബം സമരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button