![](/wp-content/uploads/2024/12/plane.webp)
സോള്‍: ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് 29 യാത്രക്കാര്‍ മരിച്ചു. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് അപകടം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്ലാന്ഡില് നിന്നുമെത്തിയ ജെജു ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
read also: ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒൻപത് കാലടികൾ: ദുർഗാദേവി ദർശനം നൽകിയ ഇടം
ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Post Your Comments