![](/wp-content/uploads/2024/12/images-2024-12-28t171659.907.webp)
ജെയ്പൂര്‍ : ജെയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ എല്‍ പി ജി ടാങ്കര്‍ കണ്ടെയ്‌നറില്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 20 ആയി.
ഗുരുതരമായി പൊള്ളലേറ്റ് എസ് എം എസ് ആശുപത്രിയില്‍ ചികിത്സയിലുള്ളയാളാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഈ മാസം 20നായിരുന്നു അപകടം. കൂട്ടിയിടിയിലും തീപ്പിടിത്തത്തിലും 35 വാഹനങ്ങളാണ് കത്തിയത്.
സംഭവ ദിവസം തന്നെ 11 പേര്‍ മരിച്ചിരുന്നു. നിലവില്‍ ഏഴ് പേര്‍ ചികിത്സയിലാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍ ഭാട്ടി പറഞ്ഞു.
Post Your Comments