KeralaLatest NewsNews

നടി ഊർമിളയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.

മുംബൈ: നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ നടിയ്ക്കും കാർ ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു.

read also: കഞ്ചാവുമായിട്ട് മകനെ പിടിച്ചുവെന്ന് വാര്‍ത്ത വ്യാജം : യു പ്രതിഭ എംഎല്‍എ

പൊയ്സർ മെട്രോ സ്റ്റേഷന് സമീപത്തു വച്ച് അമിത വേഗതയിൽ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയർബാഗുകൾ കൃത്യസമയത്ത് പ്രവർത്തിച്ചതു കൊണ്ടാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button