Kerala

പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച : കേസെടുത്ത് ക്രൈംബ്രാഞ്ച് : വിശ്വാസ വഞ്ചന ഉള്‍പ്പടെ കേസുകൾ ചുമത്തി

അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എം എസ് സൊല്യൂഷന്‍സ് ഉടമകളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും

കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച് തട്ടിപ്പ്. വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എം എസ് സൊല്യൂഷന്‍സ് ഉടമകളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും പരാതി നല്‍കിയ അധ്യാപകരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കും. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് സിഇഒ ഷുഹൈബ് ആരോപിച്ചു.

കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും നടപടി തങ്ങള്‍ക്ക് നേരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷുഹൈബ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button