കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊലൂഷന്‍സ് സി ഇ ഒ ഷുഹൈബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ് ബി ഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
എസ് ബി ഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. നാളെയാണ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. അതിന് ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. ഒളിവില്‍ പോയ സി ഇ ഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നടപടി.
എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നു തവണ നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ഇതുവരെ ഇവര്‍ തയ്യാറായിട്ടില്ല.
അവര്‍ക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇവരും ഒളിവിലാണ്.
Post Your Comments