കൊച്ചി : എറണാകുളം ഏരൂരില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. വൈക്കം സ്വദേശി വിഷ്ണു ഗോപാലാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുവിനെ രക്ഷിക്കാനായില്ല. ഈ മാസം നാലിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Leave a Comment