തിരുവനന്തപുരം : രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. ഗവർണ്ണറുടെ നേതൃത്വത്തിൽ രാജ്ഭവനിൽ നടന്ന ആഘോഷത്തിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി.
read also: ഗവർണർക്കെതിരെ പ്രതിഷേധിച്ച 4 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു
മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണ്ണറും സർക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല. ആഘോഷത്തിനായി രാജ്ഭവന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു.
Leave a Comment