KeralaLatest News

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദുഃഖകരം : എല്‍ദോസിനുളള സഹായ ധനം നൽകുന്നത് ആലോചനയിൽ : എ കെ ശശീന്ദ്രൻ

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടികൾ ആലോചിച്ചിട്ടുണ്ടെന്ന് വനം മന്ത്രി

കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ഏറെ ദുഃഖകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

അപകടം അറിഞ്ഞ ഉടൻ തന്നെ കളക്ടരുമായി ബന്ധപ്പെട്ടു. അദ്ദേഹം സംഭവ സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘർഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉള്ള നടപടികൾ ആലോചിച്ചിട്ടുണ്ട്. എല്‍ദോസിനുളള സഹായ ധനം ഒരുമിച്ച് നൽകുന്നത് ആലോചനയിലുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. വന്യ ജീവി ആക്രമണം പ്രതിരോധിക്കാൻ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. പണം അനുവദിക്കാമെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് മരിച്ചത്. ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. എൽദോസിനെ മരിച്ച നിലയിൽ റോഡിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button