International

റഷ്യൻ ആണവ സേനയുടെ തലവൻ കൊല്ലപ്പെട്ടു : ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ സ്ഫോടനത്തിൽ

2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ ഉക്രെയ്നിലെ സൈനിക നടപടിക്കിടെ ഉക്രെയ്നില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഡിസംബര്‍ 16-ന് കിറില്ലോവിനെ ഉക്രെയ്ന്‍ കോടതി ശിക്ഷിച്ചിരുന്നു

മോസ്‌കോ: റഷ്യയുടെ ആണവ, ജൈവ, രാസ പ്രതിരോധ സേനയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്‌കോയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിന് സമീപം ഉണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്.

സ്‌കൂട്ടറില്‍ സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിലാണ് ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടത്. ഇഗോറിന്റെ സഹായിയും കൊല്ലപ്പെട്ടു. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യയുടെ ഉക്രെയ്നിലെ സൈനിക നടപടിക്കിടെ ഉക്രെയ്നില്‍ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഡിസംബര്‍ 16-ന് കിറില്ലോവിനെ ഉക്രെയ്ന്‍ കോടതി ശിക്ഷിച്ചിരുന്നു.

2022 ഫെബ്രുവരി മുതല്‍ യുദ്ധക്കളത്തില്‍ 4,800-ലധികം രാസായുധങ്ങള്‍ ഉപയോഗിച്ചതായി ഉക്രെയ്‌നിന്റെ സുരക്ഷാ സേവനമായ എസ്ബിയു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button