ന്യൂഡല്‍ഹി: വിരലുകളിൽവിസ്മയതാളം തീർത്ത മാന്ത്രികൻ വിടപറഞ്ഞു. വിഖ്യത തബലിസ്റ്റ് ഉസ്ദാത് സക്കീര്‍ അലി ഹുസൈന്‍ അന്തരിച്ചു എഴുപത്തിമൂന്നു വയസ്സായിരുന്നു. അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
1951ൽ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു.
Post Your Comments