ആർബിഐക്ക് റഷ്യൻ ഭാഷയിൽ ഇ – മെയിൽ വഴി ബോംബ് ഭീഷണി : ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ സംഭവം

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ന്യൂദൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് റഷ്യൻ ഭാഷയിൽ വീണ്ടും ബോംബ് ഭീഷണി. ബാങ്കിൻ്റെ മുംബൈയിലെ പ്രധാന കെട്ടിടം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്ന് രാവിലെയാണ് റഷ്യൻ ഭാഷയിൽ എഴുതിയ മെയിൽ സന്ദേശം ലഭിച്ചത്.

വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാതാ രമാഭായി മാർഗ് പോലീസിൽ കേസ് രജിസ്റ്റർ ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബാങ്കിന് ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ ഭീഷണി നേരിടുന്നത്.

Share
Leave a Comment