
ചെന്നൈ: പുഷ്പ 2 റിലീസിനിടെ തീയേറ്ററിൽ ഉണ്ടായ സംഘർഷത്തിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ അറസ്റ്റിൽ. ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 105, 118(1) ആർ/ഡബ്ല്യു 3 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സെൻട്രൽ സോൺ, ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അക്ഷാൻഷ് യാദവ് പറഞ്ഞു.
മരിച്ച യുവതിയുടെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കാട്ട്പള്ളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments